
ടുഷന്‍ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വേറെ ക്ലാസ്സ് മുറി ആയിരുന്നു, രണ്ടു ക്ലാസ്സ് മുറികള്‍ തമ്മില്‍ മറക്കുന്നത് കട്ടികുറഞ്ഞ മരത്തിന്റെ ഭിത്തി ആയിരുന്നു.
അപ്പുറത്ത് നിന്ന് പറയുന്നത് ഇവിടെ നിന്നാല്‍ കേള്‍ക്കാം,,,
കാണുവാന്‍ ബുദ്ധിമുട്ടായിരുന്നു.
പിന്നെ ഈക്കര്യത്തില്‍ ബുദ്ധിമുട്ടുകള്‍ എല്ലാം പ്രായത്തിനു വഴിമാറും എന്നതും ശരിയാണ്.
ഒരുദിവസം ഞാന്‍ മാത്രം ഉള്ള ഒരു ക്ലാസ്സ് ടൈമില്‍ (ടുഷന്‍ ക്ലാസ്സില്‍) അപ്പുറത്തുനിന്നും മുന്ന് പെണ്‍കുട്ടികളുടെ പതിഞ്ഞ സംസാരം. ഞാന് ചെവി പയ്യെ ഭിത്തിയില്‍ ചേര്‍ത്ത് വച്ചു.
girl- 1).... എടി നീ എന്നും കഴുകാറുണ്ടോ .
girl- 2)..... ഞാന്‍ എന്നും കഴുകാറില്ല വല്ലപ്പോഴും... ചിലപ്പോ ഇട്ടോണ്ട് അല്ലെ കുളിക്കുന്നത് .
girl- 3)...... ഞാന്‍ അത് എന്നും കഴുകും. ഇല്ലേ അഴുക് കേറും .
എന്താ ഈ കേള്‍ക്കുന്നത്. ഞാന്‍ അവിടെ ഇരുന്നില്ല വീട്ടിലേക്കു പറക്കുവായിരുന്നു......
പിന്നിട് ഞാന്‍ അവളോട് ചോദിച്ചു അന്ന് എന്താ നിങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത് എന്ന് .
അപ്പൊ ഞാന്‍ ശരിക്കും ഞെട്ടി.
അവര് പറഞ്ഞത് മുഴുവനും അവരുടെ കാലില്‍കിടക്കുന്ന "പാദസ്വരത്തെ" പറ്റിയായിരുന്നു














































