#Post Title #Post Title #Post Title

കുറ്റ സമ്മതം



എനിക്ക് അറിയാം ഞാന്‍ ചെയ്യുന്നത് എല്ലാം ശരിയല്ല എന്നു പക്ഷെ എനിക്ക് ഇതേ ഉള്ളു ഒരു വഴി ഒന്ന് മനസ് തുറക്കാന്‍. നിന്നോടുള്ള സ്നേഹവും, പ്രേമവും, ആരാധനയും, ദേഷ്യവും ഞാന്‍ ഈ ബ്ലോഗിലൂടെ ലോകത്തെ അറിയിക്കുന്നു. എന്റെ ഉള്ളില്‍ നന്മ്മയുള്ളത് കൊണ്ടോ അത് ദൈര്യം ഇല്ലാത്തത് കൊണ്ടോ ഞാന്‍ ഇന്നേ വരെ നിന്റെ പേര് ഇവിടെ ഒരെടത്തും പറഞ്ഞെട്ടില്ല. ഈ ബ്ലോഗ്‌ വായിക്കുന്ന എല്ലാവരും നിന്നെ സ്നേഹിക്കുന്നു എന്നിലെ "നീ" ആയി.
.......................................................................
.......................................................................
.......................................................................
........................................................................
നിന്നെക്കുറിച്ചു കേള്‍ക്കുമ്പോഴും നിന്റെ ഫോട്ടോ കാണുമ്പോളും ഓര്‍മയിലും നീ എന്റെ ശക്തി ആണ് , ജീവന് ശ്വാസം എന്നത് പോലെ.
എനിക്ക് മനസിലായി നീ ഇല്ലാതെ ഞാന്‍ ഏകനാണ് എന്നു, ഒറ്റ പെടലിന്റെ വേദന എന്താണെന്നു നിനക്കറിയില്ല, പരമ കാരുണ്യവാനായ ദൈവം ആ വേദന നിന്നെ അറിയിക്കതിരിക്കട്ടെ ....
[ Read More ]

പറയാന്‍ മടിച്ചത്



ഞാന്‍ നിന്നെ കണ്ടിരുന്നു ....
ഞാന്‍ മനപൂര്‍വം ഒന്നും മിണ്ടിയില്ല .. നീയും വിട്ടു തന്നില്ല പോകുന്നത് വരെ എന്റെ മുന്നില്‍ നിന്ന് മാറാതെ. സ്വന്തം ഷൈപ്പ് കാണത്തക്കവിധം മുന്നിലൂടെ ചിരിച്ചു കളിച്ചു നടന്നു. ദുര്‍വാസാവ് വരെ തോറ്റു പോകുന്ന പ്രകടനമായിരുന്നു എന്റേത് ... അവസാനം തോറ്റിട്ടോ അതോ മടുത്തിട്ടോ നീ പോയി ...
എന്ത് പറ്റി എന്നു അറിയില്ല എന്റെ ഉള്ളിലെ ദുര്‍വാസാവ് മരിച്ചു പോയോ????

എവിടെന്നില്ലാതെ എന്റ്റെ കണ്ണുകള്‍ അലഞ്ഞു നേരം വെളുക്കുന്നത്‌ വരെ ഞാന്‍ നിന്നെ കണ്ടില്ല ആരോടും ചോദിക്കാനുള്ള ദൈര്യം എന്നില്‍ ഇല്ലയിരുന്നു.. നിന്നോട് ഇതു പറയുവാന്‍ ഉള്ള ദൈര്യവും... എന്നാലും ഈ ബ്ലോഗിലൂടെ ലോകം മുഴുവന്‍ കേള്‍ക്കെ ഞാന്‍ പറയുന്നു.

" നീ വളരെ സുന്ദരി ആയിരുന്നു ആ രാത്രിയില്‍"

[ Read More ]

ഇലയും മുള്ളും




ഇല വന്നു മുള്ളില്‍ വീണാലും, മുള്ള് വന്നു ( സാധാരണ മുള്ള് വീഴാറില്ല ) ഇലയില്‍ വീണാലും കേട് നമ്മുടെ ഈ മരത്തിനാണ്. ഇനി അഥവാ മുള്ള് വീണില്ലേങ്കിലോ ഇല മുള്ളിനെ വീഴ്ത്താനുള്ള എന്തൊക്കെ ചെയ്യണം അതില്‍ കൂടുതല്‍ ചെയ്യും. ഇനി മുള്ള് വീണാലോ, മുന ഒടിയും, ഒടിഞ്ഞില്ലെങ്കില്‍ അവനെ ഓടിക്കാതെ ഇല പോകില്ല.
മുന ഒടിഞ്ഞാല്‍ ഇല പിന്നെ അവിടെ നില്‍ക്കില്ല്ല അടുത്ത മരവും മുള്ളും തേടി പോകും,


------------------------------

ചിലപ്പോള്‍ മുള്ളുകളും ഇലയെ തേടി വരാറുണ്ട് .......
[ Read More ]