
ഒരു ദിവസം ഒരു പണിയില്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുന്ന സമയത്ത് അവളുടെ കൂടെ ഷോപ്പിങ്ങിനു പോയി. അവളുടെ അച്ഛന്റെ കണ്ണ് വെട്ടിച്ചു പോകാന്‍ രസമുണ്ടായിരുന്നു. പക്ഷെ ഷോപ്പില്‍ ചെന്ന് കഴിഞ്ഞപ്പോള്‍ തോന്നി ഇതിലും ഭേദം മരിക്കുകയാണെന്ന്. ഓരോ ഡ്രസ്സ് എടുത്തിട്ട് അവള്‍ എന്നോട് അഭിപ്രായം ചോദിക്കും എന്നിട്ട് അവള്‍ തന്നെ അതിന്നു അഭിപ്രായം പറയും. ചിലപ്പോള്‍ നിറമില്ല എന്ന് ചിലപ്പോ വിലകൂടുതല്‍ ആണെന്നും. ഇനി നിറമുള്ളത് എടുത്തു കൊടുത്താല്‍ പറയും ഇതിന്റെ നിറം പോകും എന്ന് . ഷോപ്പ് ഉടമ്മകള്‍ക്ക് ഇതു അറിയുന്നത് കൊണ്ടായിരിക്കാം അവിടെ ഇരിക്കാന്‍ കസേരയും, സമയം പോകാന്‍ ടിവിയും വച്ചിരിക്കുന്നത്.
അതിലും വലിയ ഞെട്ടലാണ് കടയില്‍ നിന്ന് ഇറങ്ങാന്‍ നേരത്ത് ഞാന്‍ കണ്ടത് നാല് മണിക്കൂര്‍ ആ കടയില്‍ കൂടി കറങ്ങിയത്തിനു ശേഷം അവള്‍ എടുത്തതോ ഒരു ചെറിയ കഷണം തുണി ഇതു എന്താ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഒരു ബ്ലൌസ് പീസ് ആണെന്ന്..
അന്ന് ഞാന്‍ സംശയിച്ചു...
അവളുടെ ചുംമ്പനത്തിന്നു ഞാന്‍ കരുതുന്ന അത്രയും മധുരം ഉണ്ടോ ???
ആ പൂമെനിക്ക് മിനുസം അല്‍പ്പം കുറവല്ലേ ???
ആഴമില്ലാത്ത കണ്ണുകളും, കിരാതന്റെ മനസും അല്ലെ അവള്‍ക്കു ????


