#Post Title #Post Title #Post Title

ഓര്‍ക്കുന്നോ ........

ഇത്രയും വര്‍ഷമായി ഇതു വരെ ഞാന്‍ നിന്നെ മറന്നില്ല ..
നിന്റെ ആ വലിയ കണ്ണുകളും, ചിരിയും, തലോടലും ഒന്നും ഞാന്‍ മറന്നിട്ടില്ല.... ആ ചുംബനവും...

കൊതിക്കുന്നു നിന്നെ ഒന്നു കാണാന്‍... ഒന്നു മിണ്ടാന്‍... ഒന്നു തൊടുവാന്‍ ....
അറിയണമെന്നുണ്ട് എന്താണ് നിന്റെ മനസ്സില്‍ എന്ന് .....

നീ വിചാരിച്ചത് പോലെ തന്നെ നടന്നിരിക്കുന്നു ...
നിന്റെ ഓര്‍മയില്‍ ഞാന്‍ എന്നും എരിയുന്നു..
ചുടുകാട്ടിലെ കല്ലുപോലെ .......
[ Read More ]

എന്തേ... നീ മറഞ്ഞിരിക്കുന്നു ???



ഒരു കാമുകി ഇല്ലാത്തതിന്റെ വിഷമം എപ്പോള്‍ എന്നെ നന്നായി അലട്ടുന്നുണ്ട് ...
എന്താ അത് എന്ന് എനിക്ക് അറിയില്ല ................




എനിക്ക് ഇഷ്ട്ടമാണ് എങ്ങനെ മറഞ്ഞിരുന്നു നിന്റെ വേദന കാണാന്‍ !!!!!!!
[ Read More ]

ഷോപ്പിംഗ്‌



ഒരു ദിവസം ഒരു പണിയില്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുന്ന സമയത്ത് അവളുടെ കൂടെ ഷോപ്പിങ്ങിനു പോയി. അവളുടെ അച്ഛന്റെ കണ്ണ് വെട്ടിച്ചു പോകാന്‍ രസമുണ്ടായിരുന്നു. പക്ഷെ ഷോപ്പില്‍ ചെന്ന് കഴിഞ്ഞപ്പോള്‍ തോന്നി ഇതിലും ഭേദം മരിക്കുകയാണെന്ന്. ഓരോ ഡ്രസ്സ്‌ എടുത്തിട്ട് അവള്‍ എന്നോട് അഭിപ്രായം ചോദിക്കും എന്നിട്ട് അവള്‍ തന്നെ അതിന്നു അഭിപ്രായം പറയും. ചിലപ്പോള്‍ നിറമില്ല എന്ന് ചിലപ്പോ വിലകൂടുതല്‍ ആണെന്നും. ഇനി നിറമുള്ളത് എടുത്തു കൊടുത്താല്‍ പറയും ഇതിന്റെ നിറം പോകും എന്ന് . ഷോപ്പ് ഉടമ്മകള്‍ക്ക് ഇതു അറിയുന്നത് കൊണ്ടായിരിക്കാം അവിടെ ഇരിക്കാന്‍ കസേരയും, സമയം പോകാന്‍ ടിവിയും വച്ചിരിക്കുന്നത്.

അതിലും വലിയ ഞെട്ടലാണ് കടയില്‍ നിന്ന് ഇറങ്ങാന്‍ നേരത്ത് ഞാന്‍ കണ്ടത് നാല് മണിക്കൂര്‍ ആ കടയില്‍ കൂടി കറങ്ങിയത്തിനു ശേഷം അവള്‍ എടുത്തതോ ഒരു ചെറിയ കഷണം തുണി ഇതു എന്താ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഒരു ബ്ലൌസ് പീസ്‌ ആണെന്ന്..

അന്ന് ഞാന്‍ സംശയിച്ചു...
അവളുടെ ചുംമ്പനത്തിന്നു ഞാന്‍ കരുതുന്ന അത്രയും മധുരം ഉണ്ടോ ???
ആ പൂമെനിക്ക് മിനുസം അല്‍പ്പം കുറവല്ലേ ???
ആഴമില്ലാത്ത കണ്ണുകളും, കിരാതന്റെ മനസും അല്ലെ അവള്‍ക്കു ????

[ Read More ]

കുറ്റ സമ്മതം



എനിക്ക് അറിയാം ഞാന്‍ ചെയ്യുന്നത് എല്ലാം ശരിയല്ല എന്നു പക്ഷെ എനിക്ക് ഇതേ ഉള്ളു ഒരു വഴി ഒന്ന് മനസ് തുറക്കാന്‍. നിന്നോടുള്ള സ്നേഹവും, പ്രേമവും, ആരാധനയും, ദേഷ്യവും ഞാന്‍ ഈ ബ്ലോഗിലൂടെ ലോകത്തെ അറിയിക്കുന്നു. എന്റെ ഉള്ളില്‍ നന്മ്മയുള്ളത് കൊണ്ടോ അത് ദൈര്യം ഇല്ലാത്തത് കൊണ്ടോ ഞാന്‍ ഇന്നേ വരെ നിന്റെ പേര് ഇവിടെ ഒരെടത്തും പറഞ്ഞെട്ടില്ല. ഈ ബ്ലോഗ്‌ വായിക്കുന്ന എല്ലാവരും നിന്നെ സ്നേഹിക്കുന്നു എന്നിലെ "നീ" ആയി.
.......................................................................
.......................................................................
.......................................................................
........................................................................
നിന്നെക്കുറിച്ചു കേള്‍ക്കുമ്പോഴും നിന്റെ ഫോട്ടോ കാണുമ്പോളും ഓര്‍മയിലും നീ എന്റെ ശക്തി ആണ് , ജീവന് ശ്വാസം എന്നത് പോലെ.
എനിക്ക് മനസിലായി നീ ഇല്ലാതെ ഞാന്‍ ഏകനാണ് എന്നു, ഒറ്റ പെടലിന്റെ വേദന എന്താണെന്നു നിനക്കറിയില്ല, പരമ കാരുണ്യവാനായ ദൈവം ആ വേദന നിന്നെ അറിയിക്കതിരിക്കട്ടെ ....
[ Read More ]

പറയാന്‍ മടിച്ചത്



ഞാന്‍ നിന്നെ കണ്ടിരുന്നു ....
ഞാന്‍ മനപൂര്‍വം ഒന്നും മിണ്ടിയില്ല .. നീയും വിട്ടു തന്നില്ല പോകുന്നത് വരെ എന്റെ മുന്നില്‍ നിന്ന് മാറാതെ. സ്വന്തം ഷൈപ്പ് കാണത്തക്കവിധം മുന്നിലൂടെ ചിരിച്ചു കളിച്ചു നടന്നു. ദുര്‍വാസാവ് വരെ തോറ്റു പോകുന്ന പ്രകടനമായിരുന്നു എന്റേത് ... അവസാനം തോറ്റിട്ടോ അതോ മടുത്തിട്ടോ നീ പോയി ...
എന്ത് പറ്റി എന്നു അറിയില്ല എന്റെ ഉള്ളിലെ ദുര്‍വാസാവ് മരിച്ചു പോയോ????

എവിടെന്നില്ലാതെ എന്റ്റെ കണ്ണുകള്‍ അലഞ്ഞു നേരം വെളുക്കുന്നത്‌ വരെ ഞാന്‍ നിന്നെ കണ്ടില്ല ആരോടും ചോദിക്കാനുള്ള ദൈര്യം എന്നില്‍ ഇല്ലയിരുന്നു.. നിന്നോട് ഇതു പറയുവാന്‍ ഉള്ള ദൈര്യവും... എന്നാലും ഈ ബ്ലോഗിലൂടെ ലോകം മുഴുവന്‍ കേള്‍ക്കെ ഞാന്‍ പറയുന്നു.

" നീ വളരെ സുന്ദരി ആയിരുന്നു ആ രാത്രിയില്‍"

[ Read More ]

ഇലയും മുള്ളും




ഇല വന്നു മുള്ളില്‍ വീണാലും, മുള്ള് വന്നു ( സാധാരണ മുള്ള് വീഴാറില്ല ) ഇലയില്‍ വീണാലും കേട് നമ്മുടെ ഈ മരത്തിനാണ്. ഇനി അഥവാ മുള്ള് വീണില്ലേങ്കിലോ ഇല മുള്ളിനെ വീഴ്ത്താനുള്ള എന്തൊക്കെ ചെയ്യണം അതില്‍ കൂടുതല്‍ ചെയ്യും. ഇനി മുള്ള് വീണാലോ, മുന ഒടിയും, ഒടിഞ്ഞില്ലെങ്കില്‍ അവനെ ഓടിക്കാതെ ഇല പോകില്ല.
മുന ഒടിഞ്ഞാല്‍ ഇല പിന്നെ അവിടെ നില്‍ക്കില്ല്ല അടുത്ത മരവും മുള്ളും തേടി പോകും,


------------------------------

ചിലപ്പോള്‍ മുള്ളുകളും ഇലയെ തേടി വരാറുണ്ട് .......
[ Read More ]