
മനസിലുള്ള ദുരഭിമാനം കാരണം 3 വര്‍ഷത്തോളമായി പിരിഞ്ഞിരുന്ന കാണാനോ മിണ്ടാനോ എനിക്കോ അവള്‍ക്കോ പറ്റിയില്ല. സാഹചര്യം ഉണ്ടായിരുന്നു എന്നിട്ടും അതുനടന്നില്ല.
ഇന്നവള്‍ എന്റെ അടുക്കല്‍ വന്നു, അവളുടെ കൈയ്യില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചുവന്ന റോസാ പൂവും ഉണ്ടായിരുന്നു, എനിക്ക് അവളോട് സംസാരിക്കണമെന്ന് ഉണ്ടായിരുന്നിട്ടും എനിക്ക് പറ്റിയില്ല, എന്റെ അടുത്ത് വന്നു അവള്‍ മുട്ടിലിരുന്നു കരഞ്ഞു... ഒത്തിരി കരഞ്ഞു, എനിക്ക് അവളെ സമാധാനിപ്പിക്കാനോ, കണ്ണീരോപ്പാനോ കഴിഞ്ഞില്ല, അവള്‍ എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു എനിക്ക് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല, കരഞ്ഞു തീര്‍ന്നപ്പോള്‍ അവള്‍ പോയി........ എങ്ങോടോ !!!!!!!!!!!
അവസാനം അവിടെ ആരോരുംമില്ലാതെ
എന്റെ കല്ലറയും ആ റോസാ പൂക്കളും മാത്രം........

ഇന്നവള്‍ എന്റെ അടുക്കല്‍ വന്നു
Posted by anoop k babu on
- -
Posted in
ഇന്നവള്‍ എന്റെ അടുക്കല്‍ വന്നു

