#Post Title #Post Title #Post Title

പോയത് പോയി



കുഞ്ഞമ്മയുടെ വീട്ടില്‍ വരാന്തയില്‍ കുട്ടികള്‍ കളിക്കുന്നത് കണ്ടുകൊണ്ട്‌ അവിടെ ഒരു തൂണില്‍ ചാരി ഇരിക്കുവായിരുന്നു ...
തൂണിന്റെ മറുവശത്ത് ആരോ വന്നിരുന്നു ..ആളിന്റെ മുഖം ഞാന്‍ കണ്ടില്ല, പക്ഷെ മുറ്റത്ത്‌ കെട്ടികിടന്ന വെള്ളത്തില്‍ ഞാന്‍ അവളെ കണ്ടു ...!!!
വെളുത്തു മെലിഞ്ഞ, ദാവണി ചുറ്റിയ ഒരുകുട്ടി .... ആക്രാന്തം കൊണ്ടോ തൂണിന്റെ വലുപ്പം കൊണ്ടോ എനിക്ക് അവളുടെ മുഖം വ്യക്ത്തമായി കാണാന്‍ കഴിഞ്ഞില്ല .. എന്റെ കൈകള്‍ പിന്നിലേക്ക്‌ കൊണ്ട് വന്നപ്പോള്‍ എന്റെ കൈകള്‍ അറിയാതെ അവളുടെ വിരലുകളില്‍ മുട്ടി ... കൈകള്‍ അല്പ്പംനേരം അവിടെ ഇരുന്നു ... എപ്പഴോ കൈകള്‍ വിക്രിതികള്‍ കാട്ടിത്തുടങ്ങി... നുള്ളുകയും, തലോടലും കൂടി ആയപ്പോള്‍ അപ്പുറത്ത് നിന്നും സഹകരണവും കിട്ടിത്തുടങ്ങി .ഞങ്ങളുടെ അഞ്ചു വിരലുകള്‍ പടയാളികളെ പോലെ തമ്മിലടിച്ചു, പ്രണയപൂര്‍വ്വം തലോടി, എപ്പഴോ ചങ്ങല കണ്ണിപോലെ കെട്ടു പെണഞ്ഞു .ആ കെട്ടു വളരെ അധികം മുറുകുന്നത് പോലെ എനിക്ക് തോന്നി, വിയര്‍ത്തു കുതിര്‍ന്നിട്ടോ മടുത്തിട്ടോ കൈകള്‍ അഴഞ്ഞു തുടങ്ങി .... ആ നിമിഷം ഞാന്‍ മനസ് വച്ചാല്‍ എനിക്ക് അവളെ കാണാമായിരുന്നു പക്ഷെ അവള്‍ ആദ്യം നോക്കട്ടെ എന്ന് കരുതി ഞാന്‍ വെറുതെ ഇരുന്നു, അവസാനം ഉള്ള ദുരഭിമാനം എല്ലാം കളഞ്ഞു ഞാന്‍ അവള്‍ ഇരുന്നിടത്തേക്ക് നോക്കി...!!!!!
...
...
ഞാന്‍ വളരെ ഏറെ വൈകിപോയിരുന്നു....
അവിടെ ആരും ഉണ്ടായിരുന്നില്ല ...
ഒരു നിമിഷം ഞാന്‍ ശങ്കിച്ചു അത് ഒരു സ്വപ്ന്നമയിരുന്നോ ???
ആ പ്രായത്തില്‍ കുറെ കുട്ടികള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു . അതില്‍ അവളെ കണ്ടു പിടിക്കുക എന്ന് പറഞ്ഞാല്‍ !!!
എന്നാലും ഞാന്‍ ശ്രമിച്ചു നോക്കി . വരാന്ത വഴിയെ നടുന്നു ആദ്യം കണ്ട പെണ്‍കുട്ടിയുടെ ഞാന്‍ പരിചയപ്പെട്ടു..
അവള്‍ക്കു നല്ല വണ്ണം ഉണ്ടായിരുന്നു, ഇരു നിറമായിരുന്നു, ചുരിദാര്‍ ആയിരുന്നു വേഷം ...
ഒട്ടും വൈകിക്കാതെ അവള്‍ എന്റെ സുഹൃത്തായി, കാമുകിയായി ..... ഇപ്പോഴും എന്റെ കൂടെ ഉണ്ട് ....

-------------------------------------------------------------------------------------------------------
പോയത് പോയി കിട്ടിയതിനെ കൂടി കളയണോ ????

Leave a Reply