#Post Title #Post Title #Post Title

ഒളിഞ്ഞു നിന്ന് കേട്ടത് ...



ടുഷന്‍ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വേറെ ക്ലാസ്സ്‌ മുറി ആയിരുന്നു, രണ്ടു ക്ലാസ്സ്‌ മുറികള്‍ തമ്മില്‍ മറക്കുന്നത് കട്ടികുറഞ്ഞ മരത്തിന്റെ ഭിത്തി ആയിരുന്നു.
അപ്പുറത്ത് നിന്ന് പറയുന്നത് ഇവിടെ നിന്നാല്‍ കേള്‍ക്കാം,,,
കാണുവാന്‍ ബുദ്ധിമുട്ടായിരുന്നു.
പിന്നെ ഈക്കര്യത്തില്‍ ബുദ്ധിമുട്ടുകള്‍ എല്ലാം പ്രായത്തിനു വഴിമാറും എന്നതും ശരിയാണ്.
ഒരുദിവസം ഞാന്‍ മാത്രം ഉള്ള ഒരു ക്ലാസ്സ്‌ ടൈമില്‍ (ടുഷന്‍ ക്ലാസ്സില്‍) അപ്പുറത്തുനിന്നും മുന്ന് പെണ്‍കുട്ടികളുടെ പതിഞ്ഞ സംസാരം. ഞാന് ചെവി പയ്യെ ഭിത്തിയില്‍ ചേര്‍ത്ത് വച്ചു.

girl- 1).... എടി നീ എന്നും കഴുകാറുണ്ടോ .
girl- 2)..... ഞാന്‍ എന്നും കഴുകാറില്ല വല്ലപ്പോഴും... ചിലപ്പോ ഇട്ടോണ്ട് അല്ലെ കുളിക്കുന്നത് .
girl- 3)...... ഞാന്‍ അത് എന്നും കഴുകും. ഇല്ലേ അഴുക് കേറും .

എന്താ ഈ കേള്‍ക്കുന്നത്. ഞാന്‍ അവിടെ ഇരുന്നില്ല വീട്ടിലേക്കു പറക്കുവായിരുന്നു......
പിന്നിട് ഞാന്‍ അവളോട്‌ ചോദിച്ചു അന്ന് എന്താ നിങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത് എന്ന് .
അപ്പൊ ഞാന്‍ ശരിക്കും ഞെട്ടി.

അവര് പറഞ്ഞത് മുഴുവനും അവരുടെ കാലില്‍കിടക്കുന്ന "പാദസ്വരത്തെ" പറ്റിയായിരുന്നു
[ Read More ]

ആദ്യരാത്രി.



ആദ്യരാത്രി ആയതു കൊണ്ടോ, അടുത്ത് കിടക്കാന്‍ പുതിയൊരാള് ഉള്ളതുകൊണ്ടോ എന്തോ ആ രാത്രി ഉറക്കം വരുന്നില്ലായിരുന്നു. അവളോട്‌ എന്തൊക്കെയോ സംസാരിച്ചിരുന്നു. അവള്‍ അറിയാതെ തന്നെ ഞാന്‍ അവളുടെ വിരലുകളെ തലോടി, വിരലില്‍ നിന്നും തോളിലേക്കും അവിടെ നിന്നും കഴുത്തിലേക്കും എന്റെ വിരലുകള്‍ ചലിച്ചു. വളരെ പതുക്കെ അവളുടെ ചുണ്ടുകളെ ആദ്യം വിരലാലും പിന്നെ ചുണ്ടുകളാലും കവര്‍ന്നു. ഞാന്‍ അങ്ങനെ നല്ലരീതിയില്‍ തന്നെ ആദ്യ രാത്രിയുടെ അവസാനത്തെ തുമ്പിലേക്ക്‌ എത്തുമ്പോള്‍ എന്തില്ലത്ത ആവേശവും ആനന്ദവും മനസ്സില്‍ നുരയായി പതഞ്ഞു അത് പുറത്തേക്കു വരുന്നതിനു മുന്‍പ് എവിടെ നിന്നോ ഒരു ബെല്‍ ..... ഒന്നല്ല........ രണ്ടു...... അല്ല........ മൂന്നു......... അല്ല എണ്ണാന്‍ കഴിയാത്ത അത്ര ക്ലോക്കിന്റെ ബെല്ലുകള്‍ ....... എവിടെ നിന്ന് ആണ് എന്ന് കണ്ടുപിടിക്കാന്‍ പലതവണ ശ്രമിച്ചു അവസാനം ക്ലോക്ക് ബെല്ലിന്റെ മാസ്മരിക സംഗീതം കേട്ട് ആ ഒരു സുഖത്തില്‍ ആ രാത്രി ഉറങ്ങി........
ഇന്നു പലരും ചിരിയോടെ ഓര്‍ക്കുന്ന ആ രാത്രി ...... ആദ്യരാത്രി.
[ Read More ]

ആ ഒരു ദിവസം



ഒരു ദിവസം ഞാന്‍ അവളുടെ വീട്ടില്‍ ചെന്നു. അപ്പൊ അവളുടെ അമ്മ പറഞ്ഞു അവള്‍ മുകളിലെ റൂമില്‍ ഇരുന്നു പഠിക്കുവാണെന്നു. ഞാന്‍ അവിടെ വെയിറ്റ് ചെയ്തു, ഒത്തിരി നേരം, അവളുടെ കുഞ്ഞനിയത്തിയും മായി എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. മണിക്കൂര്‍ നാല് ആയിട്ടും അവള്‍ വന്നില്ല. മടുത്തിട്ട് ഞാന്‍ അവിടെ നിന്ന് പോയി. ഈ വിഷയത്തില്‍ ശരിക്കും ഞാന്‍ അല്ലേ പിണങ്ങണ്ടത് . പക്ഷെ സംഭവിച്ചത് മറിച്ചാണ് . അവള്‍ എന്നോട് പിണങ്ങി മാസങ്ങളോളം.
-----------------------------------------------------------------
പിന്നീട് ആണ് ഞാന്‍ അറിഞ്ഞത് അവള്‍ താഴേക്ക്‌ വരാതിരുന്നത് ഞാന്‍ മുകളിലേക്ക് ചെല്ലാന്‍ വേണ്ടി ആയിരുന്നു എന്ന് .
[ Read More ]

ഇന്നവള്‍ എന്റെ അടുക്കല്‍ വന്നു





മനസിലുള്ള ദുരഭിമാനം കാരണം 3 വര്‍ഷത്തോളമായി പിരിഞ്ഞിരുന്ന കാണാനോ മിണ്ടാനോ എനിക്കോ അവള്‍ക്കോ പറ്റിയില്ല. സാഹചര്യം ഉണ്ടായിരുന്നു എന്നിട്ടും അതുനടന്നില്ല.

ഇന്നവള്‍ എന്റെ അടുക്കല്‍ വന്നു, അവളുടെ കൈയ്യില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചുവന്ന റോസാ പൂവും ഉണ്ടായിരുന്നു, എനിക്ക് അവളോട്‌ സംസാരിക്കണമെന്ന് ഉണ്ടായിരുന്നിട്ടും എനിക്ക് പറ്റിയില്ല, എന്റെ അടുത്ത് വന്നു അവള്‍ മുട്ടിലിരുന്നു കരഞ്ഞു... ഒത്തിരി കരഞ്ഞു, എനിക്ക് അവളെ സമാധാനിപ്പിക്കാനോ, കണ്ണീരോപ്പാനോ കഴിഞ്ഞില്ല, അവള്‍ എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു എനിക്ക് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല, കരഞ്ഞു തീര്‍ന്നപ്പോള്‍ അവള്‍ പോയി........ എങ്ങോടോ !!!!!!!!!!!

അവസാനം അവിടെ ആരോരുംമില്ലാതെ
എന്റെ കല്ലറയും ആ റോസാ പൂക്കളും മാത്രം........

[ Read More ]

ഒരു മനുഷ്യന് മൂന്നു കൈ!!!!!!!!!



ക്ലാസ്സില്‍ ഇരുന്നു വെറുതെ ഉറങ്ങണ്ടല്ലോ എന്ന് കരുതി അടുത്തിരുന്ന അവളുടെ "കുട്ടി പാവാടയുടെ" മേല് തുടയില്‍ കൈവച്ചു.
ആദ്യത്തെ കടമ്പ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ തലോടല്‍ എന്ന പടിയിലേക്ക് കടന്നു. കൈയിരുന്ന തുടയിലെ ഭാഗം മടുത്തിട്ട് കൈ അടുത്ത തുടയിലേക്ക് കൊണ്ട് പോയി.
ഈശ്വര !!!!!!!!!!!!!

ഒരു മനുഷ്യന് മൂന്നു കൈയ്യോ!!!!!!!!!
അവളുടെ രണ്ടു കൈകള്‍ ഡെസ്കിലും വേറൊരെണ്ണം അവളുടെ തുടയിലും, അതും നഗ്നമായ തുടയില്‍.
അവളുടെ വലതുഭാഗത്തിരുന്ന ഞാന്‍ ഞെട്ടി, ഇടതുഭാഗത്തിരുന്ന അവന് ഇതൊന്നും ഒരു പ്രശ്ന്നം ഇല്ലാത്തതുപോലെ ആ ജോലി തുടര്‍ന്ന് കൊണ്ടിരുന്നു.
[ Read More ]

ആദ്യം



അവള്‍ക്കു മിണ്ടാന്‍ അറിയാം പക്ഷെ അവള്‍ ആദ്യം മിണ്ടിയില്ല ...!
സ്വന്തമായി കൈകള്‍ ഉണ്ടായിരുന്നു പക്ഷെ അവള്‍ ആദ്യം സ്പര്‍ശിച്ചില്ല..!
തേനൂറും അധരം ഉണ്ടായിട്ടും അവള്‍ ആദ്യം ഉമ്മവച്ചില്ല ...!
ഇതിന്നെല്ലാം അവസരം ഉണ്ടാക്കാന്‍ അവള്‍ക്കു അറിയാം ....
അവശ്യം കണ്ടറിഞ്ഞു ഞാന്‍ എല്ലാം ആദ്യം ചെയ്തപ്പോള്‍ ........
ആദ്യമായി അവള്‍ ചെയ്തതോ ആ ചീഞ്ഞ നാക്ക്‌ കൊണ്ട്
ചീത്ത പറയുകയും രണ്ടു ആഴ്ച്ച വഴക്ക് കൂടി നടക്കുകയും...........

------------------------------------------------------------------

വഴക്കുണ്ടാക്കുക എന്നത് മാത്രം പെണ്‍കുട്ടികളുടെ ഒരു അവകാശമാണ്
ഇടക്ക് അത് ഒരു സൂത്രവും
[ Read More ]

ഐസ് ക്രീം

സ്വന്തം കാമുകി നിങ്ങള്‍ക്ക് ഐസ് ക്രീം കോരിതന്നിട്ടുണ്ടോ ????
എനിക്ക് തന്നിട്ടുണ്ട് എന്റെ കാമുകി. ഒരു കല്യാണ പാര്‍ട്ടിയില്‍ പലരുടെയും മുന്നില്‍വച്ചായിരുന്നു അന്നവള്‍ അത് ചെയ്തത്. കോരിതരുക മാത്രമായിരുന്നില്ല അന്ന് അവിടെ സംഭവിച്ചത് പകരം ഐസ് ക്രീം നേരെ വായില്‍ താരത്തെ എന്റെ ചുണ്ടിലും പിന്നെ കവിളിലും തേച്ചുപിടിപ്പിക്കുകയും, അത് അവള്‍ വിരലുകൊണ്ട് തുടച്ചു കളയുകയും ചെയ്തുകൊണ്ടിരുന്നു. ചുറ്റിനും ആളുകള്‍ ഉള്ളത് കൊണ്ട് എനിക്ക് ഒന്നും ചെയ്യ്യാന്‍ പറ്റിയില്ല. എല്ലാ വരും പോയി കഴിഞ്ഞപ്പോള്‍ ഐസ് ക്രീം തീരുകയും ചെയ്തു. പിന്നിട് ആണ് അറിഞ്ഞത് ആ പലരുടെയും കൂടെ അവളുടെ കാമുകനും ഉണ്ടായിരുന്നു അവന്റെ മുന്നില്‍ വച്ച് അത് ചെയ്തത് അവനെ കൂടുതല്‍ ചൊടിപ്പിക്കുവാന്‍ വേണ്ടി മാത്രമായിരുന്നു. എന്റെ രാത്രിയിലെ ഉറക്കം പോയത് മാത്രം മിച്ചം ...
[ Read More ]

വാര്‍ത്ത വിതരണം



ഒരു കാര്യം എല്ലാവരെയും അറിയിക്കാനുള്ള
എളുപ്പവും, ചെലവ് കുറഞ്ഞതും വേഗതയിലും മായ
മാര്‍ഗം എന്താ ???



ന്യൂസ്‌ പേപ്പറില്‍ കൊടുക്കുക, ഇന്‍റര്‍നെറ്റില്‍ ഇടുക,
ടിവിയില്‍ കൊടുക്കുക....!!!!!!!!

ഹ ഹ ഹ
ഇതൊന്നുമല്ല ......
അത് നിന്റെ അടുത്ത് പറഞ്ഞാല്‍ മതി ..................
[ Read More ]

പോയത് പോയി



കുഞ്ഞമ്മയുടെ വീട്ടില്‍ വരാന്തയില്‍ കുട്ടികള്‍ കളിക്കുന്നത് കണ്ടുകൊണ്ട്‌ അവിടെ ഒരു തൂണില്‍ ചാരി ഇരിക്കുവായിരുന്നു ...
തൂണിന്റെ മറുവശത്ത് ആരോ വന്നിരുന്നു ..ആളിന്റെ മുഖം ഞാന്‍ കണ്ടില്ല, പക്ഷെ മുറ്റത്ത്‌ കെട്ടികിടന്ന വെള്ളത്തില്‍ ഞാന്‍ അവളെ കണ്ടു ...!!!
വെളുത്തു മെലിഞ്ഞ, ദാവണി ചുറ്റിയ ഒരുകുട്ടി .... ആക്രാന്തം കൊണ്ടോ തൂണിന്റെ വലുപ്പം കൊണ്ടോ എനിക്ക് അവളുടെ മുഖം വ്യക്ത്തമായി കാണാന്‍ കഴിഞ്ഞില്ല .. എന്റെ കൈകള്‍ പിന്നിലേക്ക്‌ കൊണ്ട് വന്നപ്പോള്‍ എന്റെ കൈകള്‍ അറിയാതെ അവളുടെ വിരലുകളില്‍ മുട്ടി ... കൈകള്‍ അല്പ്പംനേരം അവിടെ ഇരുന്നു ... എപ്പഴോ കൈകള്‍ വിക്രിതികള്‍ കാട്ടിത്തുടങ്ങി... നുള്ളുകയും, തലോടലും കൂടി ആയപ്പോള്‍ അപ്പുറത്ത് നിന്നും സഹകരണവും കിട്ടിത്തുടങ്ങി .ഞങ്ങളുടെ അഞ്ചു വിരലുകള്‍ പടയാളികളെ പോലെ തമ്മിലടിച്ചു, പ്രണയപൂര്‍വ്വം തലോടി, എപ്പഴോ ചങ്ങല കണ്ണിപോലെ കെട്ടു പെണഞ്ഞു .ആ കെട്ടു വളരെ അധികം മുറുകുന്നത് പോലെ എനിക്ക് തോന്നി, വിയര്‍ത്തു കുതിര്‍ന്നിട്ടോ മടുത്തിട്ടോ കൈകള്‍ അഴഞ്ഞു തുടങ്ങി .... ആ നിമിഷം ഞാന്‍ മനസ് വച്ചാല്‍ എനിക്ക് അവളെ കാണാമായിരുന്നു പക്ഷെ അവള്‍ ആദ്യം നോക്കട്ടെ എന്ന് കരുതി ഞാന്‍ വെറുതെ ഇരുന്നു, അവസാനം ഉള്ള ദുരഭിമാനം എല്ലാം കളഞ്ഞു ഞാന്‍ അവള്‍ ഇരുന്നിടത്തേക്ക് നോക്കി...!!!!!
...
...
ഞാന്‍ വളരെ ഏറെ വൈകിപോയിരുന്നു....
അവിടെ ആരും ഉണ്ടായിരുന്നില്ല ...
ഒരു നിമിഷം ഞാന്‍ ശങ്കിച്ചു അത് ഒരു സ്വപ്ന്നമയിരുന്നോ ???
ആ പ്രായത്തില്‍ കുറെ കുട്ടികള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു . അതില്‍ അവളെ കണ്ടു പിടിക്കുക എന്ന് പറഞ്ഞാല്‍ !!!
എന്നാലും ഞാന്‍ ശ്രമിച്ചു നോക്കി . വരാന്ത വഴിയെ നടുന്നു ആദ്യം കണ്ട പെണ്‍കുട്ടിയുടെ ഞാന്‍ പരിചയപ്പെട്ടു..
അവള്‍ക്കു നല്ല വണ്ണം ഉണ്ടായിരുന്നു, ഇരു നിറമായിരുന്നു, ചുരിദാര്‍ ആയിരുന്നു വേഷം ...
ഒട്ടും വൈകിക്കാതെ അവള്‍ എന്റെ സുഹൃത്തായി, കാമുകിയായി ..... ഇപ്പോഴും എന്റെ കൂടെ ഉണ്ട് ....

-------------------------------------------------------------------------------------------------------
പോയത് പോയി കിട്ടിയതിനെ കൂടി കളയണോ ????

[ Read More ]

നഷ്ട്ടപ്പെട്ടത്‌ ...



അന്ന് അവള്‍ക്കു നഷ്ട്ടപ്പെട്ടത്‌ ഒരു പുഞ്ചിരി ...

എനിക്കോ കുറെ രാത്രിയിലെ ഉറക്കം .....

[ Read More ]

അച്ഛന്‍ ഇവിടെ ഇല്ല

അച്ഛന്‍ ഇവിടെ ഇല്ല ....

അതിനു ഞാന്‍ ചോദിച്ചില്ലലോ ..!!


അല്ല വേറെ വല്ല ഉദ്ദേശം ഉണ്ടെങ്കി...
അറിഞ്ഞിരിക്കാന്‍ വേണ്ടി പറഞ്ഞതാ ....
[ Read More ]

ഞാനും - നീയും .ബ്ലോഗ്



അവളെ ഞാന്‍ ഫിലിമിനു വിളിച്ചു അവള്‍ വന്നില്ല ..........
ഐസ്ക്രീം കഴിക്കാന്‍ വിളിച്ചു അവള്‍ വന്നില്ല ..........
നടക്കാന്‍ വിളിച്ചു അവള്‍ വന്നില്ല ...........
ചോദിച്ചിട്ട് അവള്‍ കാരണം ഒന്നും പറഞ്ഞില്ല ...

പിന്നിട് എപ്പോഴോ അവള്‍ പറഞ്ഞു
"ഞാനും - നീയും .ബ്ലോഗ്‌" അവള്‍ വായിക്കാറുണ്ട്ന്ന്

[ Read More ]

സോറി ടാ നമ്മള്‍ ഫ്രണ്ട്സ് അല്ലെ ....



പെണ്‍ക്കുട്ടികള്‍ക്ക് എന്ത് ആവാം ....

4 മൊബൈലും അതില്‍ ഇടാന്‍ 14 സിം കാര്‍ഡും, അമ്പതോളം mail ID യും, 200 കള്ള പേരും ....

ഇതെല്ലാം നമ്മള്‍ അറിഞ്ഞാല്‍ അവള്‍ പറയും ...

----------------------------------

സോറി ടാ നമ്മള്‍ ഫ്രണ്ട്സ് അല്ലെ ....
ഞാന്‍ നിന്നോട് എല്ലാം പറഞ്ഞില്ലേ ..
ഇനി നീ പറ

[ Read More ]

അവള്‍ അറിയാതെ അവളുടെ പിണക്കം മാറ്റാം .....



ജിക്ഞ്ഞാസ തോന്നിക്കുന്ന sms അയക്കുക
eg:
ഒരു കര്യം ചോദിച്ചാല്‍ സത്യം പറയുമോ !!!
**ഗീതു കാര്യം പറഞ്ഞു അത് ശരി ആണോ!!!!
നീ അറിഞ്ഞോ **രേണു വിന്റെ boyfriend-ന്റെ കാര്യം !!!!

**(അവളുടെ college-ലെ ഏറ്റവും നല്ല കുട്ടിയുടെ പേര് ) ..

ഇതു പോലുള്ള ചില ചോദ്യങ്ങള്‍ sms അയക്കുക ...
10 മിനുട്ടിനുള്ളില്‍ മറുപടി വരും .....
--------------------------

എന്താ ടാ പറ കേള്‍ക്കട്ടെ ..
[ Read More ]

മണ്ടന്‍ ....

പ്രണയിച്ചു ...............
അത് പൊളിഞ്ഞു .............
വെള്ളമടി തുടങ്ങി .....................

വീണ്ടും ....

പ്രണയിച്ചു ...............
വെള്ളമടി നിറുത്തി ...
അത് പൊളിഞ്ഞു .............
വെള്ളമടി തുടങ്ങി .....................


വീണ്ടും ....

പ്രണയിച്ചു ...............
വെള്ളമടി നിറുത്തി ...
അത് പൊളിഞ്ഞു .............
വെള്ളമടി തുടങ്ങി .....................

പിന്നീടു ...........

ഞാന്‍ മനസിലാക്കി ...

ഞാന്‍ ഒരു മണ്ടന്‍ ആയിരുന്നു എന്ന് ....
-------------------------------------------------------------

Be a "F"er...don`t be a Lover
[ Read More ]

ബെസ്റ്റ് ഫ്രണ്ട്....



നിന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണ് ????


എന്റെ ബെസ്റ്റ് ഫ്രണ്ട് ദൈവം ആണ് ...

പെണ്‍കുട്ടികള്‍ ഇങ്ങനെയാ......
അവരെ സഹായിക്കും എന്ന് ഉറപ്പുള്ളവരെ മാത്രമേ അവര് ബെസ്റ്റ് ഫ്രണ്ട് ആക്കു ..........
[ Read More ]

നിര്‍മ്മാണം



ആദ്യം ദൈവം ഭൂമി ഉണ്ടാക്കി ...
പിന്നെ ഒന്ന് വിശ്രമിച്ചു ...
പിന്നീട് സമയം കിട്ടിയപ്പോള്‍
ആണിനെ ഉണ്ടാക്കി...
പിന്നെ ഒന്ന് വിശ്രമിച്ചു ...
അടുത്ത ദിവസം ..
ദൈവം പെണ്ണിനെ ഉണ്ടാക്കി ...

.......
.......
.......
.......

----------------------

പിന്നീട് ആരും വിശ്രമിച്ചിട്ടില്ല ..

[ Read More ]

സ്വര്‍ഗ്ഗം....




എന്ത് കൊണ്ടാണ് 10% പെണ്‍കുട്ടികള്‍ മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ എത്തുന്നത്‌ എന്ന് പറയുന്നത് !!!!


അതില്‍ കൂടുതല്‍ പേര് അവിടെ വന്നാല്‍ അതിനെ സ്വര്‍ഗ്ഗമെന്ന് വിളിക്കുന്നതില്‍ ഒരു അര്‍ഥവും ഇല്ല
[ Read More ]

ആ രാത്രി....




അന്ന് രാത്രി വൈകുവോളം ഞങ്ങള്‍ സംസാരിച്ചിരുന്നു...
പരസ്പരം മനസിലായി എന്ന് ഞാന്‍ അഹങ്കരിച്ചു ...
ഉറങ്ങുവാന്‍ പോകുമുന്പ് നേരെത്തെ വിളിക്കണം എന്ന് അവള്‍ പറഞ്ഞു ...
അവള്‍ക്ക് അറിയാമായിരുന്നു ഞാന്‍ അന്ന് ഉറങ്ങില്ല എന്ന് ....

രാവിലെ ചെന്ന് കതകു മുട്ടി നോക്കി
അവള്‍ തുറക്കുന്നില്ല എന്ന് കണ്ടു
ഞാന്‍ കതകു തുറന്നു അകത്തു കയറി ...

വളരെ നിഷകളങ്കമായ ഉറക്കം ...
വായും തുറന്ന് .. ഒരു കല്‍ അവളുടെ ആന്റി യുടെ പിന്‍ ഭാഗത്ത്‌ കയറ്റി വച്ച്
ആന്റി യുടെ തുടയില്‍ എന്താ ഒരു കറുത്ത പാട് മറുക് ആണോ ..???

"അമ്മേ ......."

ആന്റി!!!!!!!!!!!!!! .........

ഓടിക്കോ .....

അയ്യോ എന്റെ കാല്‍ ...

ദേ.. ................
പാത്രം!!!!!!!!!!!...............
വീണു ........
-------------------------
പിന്നീട് ഞാന്‍ അവളെ കണ്ടിട്ട് കൂടി ഇല്ല ....

[ Read More ]

എന്റെ കവിത



രാവിന്റെ മടിയില്‍ ചായാന്‍..
പായുന്ന വിന്മേഘം ഞാന്‍ ....
ആരോരുമറിയാതെന്തേ....
ആരോരുമറിയാതെന്തേ....
ആരോരുമറിയാതെന്തേ....
ആരോരുമറിയാതെന്തേ....
ആരോരും ....

ബാക്കി മറന്നു പോയേ...
ബാക്കി മറന്നു പോയേ...
ബാക്കി അറിയത്തില്ല ..
ബാക്കി അറിയത്തില്ല ..
[ Read More ]