
valentine's day-ക്ക് ഞാന്‍ അവള്‍ക്ക് ഒരു സമ്മാനം നല്‍കി ..
സ്വര്‍ണതളികയില്‍, പട്ടില്‍ പൊതിഞ്ഞ, എന്റെ ഹൃദയം ആയിരുന്നു അത് ..
അവള്‍ അത് കാല്‍ക്കല്‍ കിടന്ന വളര്‍ത്തു നായക്ക് നല്കി ...
അവന്‍ അത് ആര്‍ത്തിയോടെ അകത്താക്കി ...
പട്ടിലും സ്വര്‍ണ തളികയിലും ഉണ്ടായിരുന്ന രക്ത തുള്ളികള്‍ നക്കികുടിച്ചു ...
അവന്‍ പറഞ്ഞു ....
"അതിനു കയിപ്പ് ആയിരുന്നു .. ചവര്‍പ്പും ഉണ്ടായിരുന്നു"
അവളുടെ മുഖം ചുകന്നു
ഞാന്‍ പറഞ്ഞു ..
കയിപ്പ്... പച്ചയായ ജീവിതത്തിന്റെയാണ് ...
ചവര്‍പ്പ് ... സാഹചര്യങ്ങളുടെയും ...
അവള്‍ എന്നെ ആട്ടി..കാവല്‍ക്കാര്‍ എന്നെ പുറത്തേക്കു തള്ളിവിട്ടു ..
തിരിഞ്ഞു നടക്കുമ്പോള്‍ ഒരിക്കല്‍കൂടി ഞാന്‍ അവളെ നോക്കി ...
അവള്‍ അടുത്ത സമ്മാന പൊതി അഴിക്കുവായിരുന്നു....
കടപ്പാട് : വിദൂഷകന്‍
ഒരു സമ്മാനം...
Posted by anoop k babu on
- -
Posted in
2009..... jan to dec

